പൃഥ്വിരാജുമായുള്ള അഭിമുഖം, വളരെ ഗൗരവത്തില്‍ ഞാന്‍ ഇരുന്നു, അന്ന് എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ലെന്ന് പേര്‍ളി മാണി

prithiraj

ആദ്യ ഘട്ടത്തില്‍ ഇന്റര്‍വ്യൂ എടുക്കുമ്പോള്‍ ചിരിക്കാതെ സീരിയസ് ആയി ഇരിക്കണം എന്നൊക്കെയാണ് വിചാരിച്ചിരുന്നതെന്നും പേര്‍ളി പറഞ്ഞു.

അവതാരകരുടെ റൗണ്ട് ടേബിളില്‍ പേര്‍ളിയുടെ ആദ്യ അഭിമുഖത്തെ പറ്റി പേര്‍ളി പറഞ്ഞ വാക്കുകളാണ് വൈറലാകുകയാണ്.
പൃഥ്വിരാജിനെ ആയിരുന്നു പേര്‍ളി ആദ്യമായി ഇന്റര്‍വ്യൂ ചെയ്തിരുന്നത്. ആളുകളെ നിര്‍ത്താതെ ചിരിപ്പിക്കുന്ന പേര്‍ളി അന്ന് വളരെ ഗൗരവത്തോടെ ഇരുന്നുവെന്ന് പറയുകയാണ്. ഭാഗ്യത്തിന് ആ ഇന്റര്‍വ്യൂ പുറത്തു വന്നിട്ടില്ലെന്നും പേര്‍ളി കൂട്ടിച്ചേര്‍ത്തു. ആദ്യ ഘട്ടത്തില്‍ ഇന്റര്‍വ്യൂ എടുക്കുമ്പോള്‍ ചിരിക്കാതെ സീരിയസ് ആയി ഇരിക്കണം എന്നൊക്കെയാണ് വിചാരിച്ചിരുന്നതെന്നും പേര്‍ളി പറഞ്ഞു.

tRootC1469263">

'ആദ്യ ഇന്റര്‍വ്യൂ പൃഥ്വിരാജുമായിട്ടായിരുന്നു. അന്ന് അഭിനയ മോഹം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരാളായിരുന്നു ഞാന്‍. അങ്ങനെ അപ്രതീക്ഷിതമായി ആ ഇന്റര്‍വ്യൂവിനായി എന്നെ വിളിച്ചു. എന്ത് ചെയ്യണമെന്നോ എന്നെ എന്തിന് ആ ഇന്റര്‍വ്യൂ ചെയ്യാന്‍ വിളിച്ചതെന്നോ എനിക്ക് അറിയില്ല. അങ്ങനെ അപ്രതീക്ഷിതമായി വന്ന ആ ഇന്റര്‍വ്യൂവിന് ഓക്കേ പറഞ്ഞ് അമ്മയുടെ സാരിയും ധരിച്ചാണ് ഞാന്‍ ഇന്റര്‍വ്യൂവിന് പോയത്. അന്ന് എന്താണ് അവിടെ സംഭവിച്ചതെന്ന് പോലും എനിക്ക് ഓര്‍മ്മയില്ല. പൃഥ്വി നടന്ന് വരുന്നത് കണ്ടപ്പോഴേ ആശ്ചര്യത്തോടെ ആണ് ഞാന്‍ നിന്നത്.

അതൊരു 'പിഞ്ച് മീ' മൊമെന്റ് ആയിരുന്നു. വിശ്വസിക്കാനാകാത്ത ഒരു നിമിഷം. വിദ്യ ബാലനൊക്കെ ഇരിക്കുന്ന പോലെ വളരെ ഗൗരവത്തോടെയാണ് ഞാന്‍ അന്ന് അവിടെ ഇരുന്നത്. ഒന്ന് ചിരിക്കുക പോലും ചെയ്തില്ല. വളരെ ഗൗരവത്തില്‍ ഇന്റര്‍വ്യൂകളില്‍ സംസാരിക്കണം എന്നൊക്കെയാണ് ഞാന്‍ സ്വയം വിചാരിച്ചിരുന്നത്. ഇതുവരെയും ആ ഇന്റര്‍വ്യൂ പുറം ലോകത്തെത്തിയിട്ടില്ല. ദൈവത്തിന് നന്ദി', പേര്‍ളി മാണി പറഞ്ഞു.

Tags