'ഡെലൂലുവായി ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ ; അഖില്‍ സത്യന്‍
അത്യാവശ്യം നല്ല ചെലവില്‍ നിര്‍മിച്ച ചിത്രമാണ് സര്‍വം മായയെന്നും അദ്ദേഹം പറഞ്ഞു.
അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികള്‍ കാത്തിരുന്ന സിനിമയാണ്. ഗംഭീര പ്രതികരണങ്ങള്‍ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയില്‍ ആദ്യം പ്രേതമായി തീരുമാനിച്ചിരുന്നത് പ്രീതി മുകുന്ദിനെ ആയിരുന്നുവെന്നും പിന്നീട് തീരുമാനം മാറ്റിയതായും പറയുകയാണ് അഖില്‍ സത്യന്‍. അത്യാവശ്യം നല്ല ചെലവില്‍ നിര്‍മിച്ച ചിത്രമാണ് സര്‍വം മായയെന്നും അദ്ദേഹം പറഞ്ഞു.
'ആദ്യം സിനിമയില്‍ പ്രീതി ആയിരുന്നു ഡെലൂലു. പിന്നീട് അത് റോം -കോം ഫോം ആക്കി പോയപ്പോള്‍ ഒരു കുട്ടിത്തമുള്ള പ്രേതത്തിന് വേണ്ടിയാണ് പ്രായം കുറഞ്ഞ ഒരാളെ തപ്പിയത്. ഞാന്‍ പ്രീതിയെ കണ്ട് ഇക്കാര്യം പറഞ്ഞു. അപ്പോള്‍ റാന്‍ഡമായി മുറ എന്ന പടത്തിന് പ്രൊമോഷന് ഇവന്റില്‍ സീരിയസായി സംസാരിക്കുന്ന ഒരു കുട്ടിയെ കണ്ടു. നല്ല ക്യൂട്ടാണ് കാണാന്‍. പേര് തപ്പി നോക്കിയപ്പോള്‍ കുറേ റീല്‍സ് കണ്ടു. നല്ല സ്മാര്‍ട്ടാണെന്ന് അപ്പോള്‍ തന്നെ മനസിലായി.
നോക്കിയപ്പോ എനിക്ക് അവളുടെ അച്ഛനെ അറിയാം. പ്രൊഡ്യൂസറാണ്, അങ്ങനെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. 'മോള്‍ ആയതുകൊണ്ട് പറയുകയല്ല, എന്റെ വീട്ടിലെ ഏറ്റവും സ്മാര്‍ട്ടായ ആളാണ്' എന്ന് അച്ഛന്‍ പറഞ്ഞു. റിയക്ക് ഒരു ഓഡിഷന്‍ തരാം പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞു. റിയയെ ഓഡിഷന്‍ ചെയ്തപ്പോള്‍ താന്‍ മനസില്‍ കണ്ട രീതിയില്‍ തന്നെ ആ കഥാപാത്രം വന്നിരുന്നു. ഓഡിഷന്‍ അച്ഛനെയാണ് ആദ്യം കാണിച്ചത്. ഇവള്‍ മതി, ഇതാണ് നമ്മുടെ പ്രേതമെന്നൊണ് അപ്പോള്‍ തന്നെ അച്ഛന്‍ പറഞ്ഞു. വല്ലൊത്തൊരു എനര്‍ജി അട്രാക്റ്റ് ചെയ്തതു പോലെ തോന്നിയെന്നും സിനിമ കഴിഞ്ഞപ്പോള്‍ താന്‍ ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങി,' അഖില്‍ സത്യന്‍ പറഞ്ഞു.
'നല്ല പൈസ ചെലവാക്കി ചെയ്ത സിനിമയാണ് സര്‍വ്വം മായ. കാണുന്ന സെറ്റ് പോലും അര കോടി രൂപയുടെ സെറ്റാണ്. മനയും, ഇല്ലം ഒക്കെ നമ്മള്‍ സെറ്റിട്ടതാണ്. കാക്ക കാക്ക എന്ന സിനിമയും വിജയ്, പ്രഭാസ് തുടങ്ങിയ നടന്മാര്‍ ചെയ്തിട്ടുള്ള ആളാണ് സര്‍വ്വം മായയിലെ കലാ സംവിധായകന്‍,' അഖില്‍ സത്യന്‍ കൂട്ടിച്ചേര്‍ത്തു.
.jpg)


