ആദ്യ 100 കോടി ക്ലബ് ചിത്രം'.. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും; ഉണ്ണിമുകുന്ദന്‍

google news
unni mukundan

എന്നെ ഇതുവരെ പിന്തുണച്ച എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടുമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ആ?ഗോള കളക്ഷനില്‍ 100 കോടി എന്ന നേട്ടം സ്വന്തമാക്കി മാളികപ്പുറമെന്ന് സോഷ്യല്‍ മീഡിയയിലൂടെ മുകുന്ദന്‍ അറിയിച്ചു .ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം കൂടിയാണിത്.

'നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു', എന്നാണ് സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍ കുറിച്ചത്. ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Tags