ആക്ഷന്‍ എന്റര്‍ടെയ്നറാണ് ചിത്രം, പുതിയ ഒരു പരിപാടി കൂടി സിനിമയില്‍ കൊണ്ടുവരും ; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സംവിധായകന്‍ നിതീഷ് സഹദേവ്

nitheesh sahadev

'കഥ പറഞ്ഞപ്പോള്‍ തന്നെ മമ്മൂക്കയ്ക്ക് കണക്ട് ആയി. ഇനി ഒരു റീഡിങ് കൂടി ഇരിക്കാമെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്.

ഫാലിമി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ സംവിധായകനാണ് നിതീഷ് സഹദേവ്. മികച്ച വിജയം നേടിയ ഈ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ഈ ചിത്രം നീട്ടിവെക്കുകയും നിതീഷ് മറ്റൊരു തമിഴ് ചിത്രത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് നിതീഷ്.

tRootC1469263">

'കഥ പറഞ്ഞപ്പോള്‍ തന്നെ മമ്മൂക്കയ്ക്ക് കണക്ട് ആയി. ഇനി ഒരു റീഡിങ് കൂടി ഇരിക്കാമെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. അടുത്ത റീഡിങില്‍ അത് ഒക്കെ ആകും. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആണ് സിനിമ അതില്‍ എന്തെങ്കിലും പുതിയ പരിപാടി ചെയ്യാന്‍ ശ്രമിക്കുകയാണ്', നിതീഷിന്റെ വാക്കുകള്‍. മമ്മൂട്ടി കമ്പനിയും കാവ്യ ഫിലിംസും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ഈ നിതീഷ് സഹദേവ് ചിത്രമൊരുങ്ങുന്നത്.

കേരള-തമിഴ്നാട് ബോര്‍ഡര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയില്‍ മമ്മൂട്ടി ഒരു ഗ്യാങ്സ്റ്റര്‍ ആയിട്ടാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു പക്കാ ഫണ്‍ ആക്ഷന്‍ കൊമേര്‍ഷ്യല്‍ സിനിമയായിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ നായികയില്ലെന്നും പകരം ഒന്‍പത് വയസുള്ള ഒരു കുട്ടിയാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Tags