കരയാന്‍ വേണ്ടി സംവിധായകന്‍ കവിളില്‍ അടിച്ചു ; വെളിപ്പെടുത്തി അര്‍ജുന്‍

arjun

അന്ന് കരയുന്ന രംഗത്ത് ചിത്രീകരിക്കാനായി സംവിധായകന്‍ രാജേന്ദ്ര സിങ് തന്നെ അടിച്ചുവെന്നാണ് അര്‍ജുന്‍ പറയുന്നത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് അര്‍ജുന്‍. താരത്തിന്റെ ബ്ലാസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ബാലതാരമായി ഹിന്ദിയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് അര്‍ജുന്‍. ആജ് കെ ഷോലെ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ ഓര്‍മകളാണ് താരം പങ്കുവച്ചത്. അന്ന് കരയുന്ന രംഗത്ത് ചിത്രീകരിക്കാനായി സംവിധായകന്‍ രാജേന്ദ്ര സിങ് തന്നെ അടിച്ചുവെന്നാണ് അര്‍ജുന്‍ പറയുന്നത്.


'സിനിമയുടെ ഷൂട്ടിങ് നടക്കുന്ന ആദ്യദിവസം തന്നെ സംവിധായകനില്‍ നിന്നും ഞാന്‍ അടി വാങ്ങി. അതില്‍ കഥാപാത്രമാകുന്നൊരു പയ്യന്‍ മരിക്കുന്നുണ്ട്. ആ സീന്‍ ആണ് എടുക്കുന്നത്. കരഞ്ഞ് അഭിനയിക്കാന്‍ സംവിധായകന്‍ പറയുന്നുണ്ട്. എനിക്ക് പറ്റുന്നുമില്ല. ഒപ്പമുള്ളവര്‍ ഓരോ തമാശകള്‍ പറഞ്ഞ് ചിരിക്കുന്നുണ്ട്. എനിക്ക് ചിരി നിയന്ത്രിക്കാനും പറ്റുന്നില്ല. സംവിധായകന്‍ അടുത്ത് വന്ന് കവിളില്‍ ഒരൊറ്റ അടി. ഞെട്ടിപ്പോയി. കണ്ണ് ചുവന്ന് കണ്ണീര് വന്നു. ഡയറക്ടറെ അടിക്കണം എന്ന ഘട്ടം വരെ ഞാന്‍ എത്തി. പക്ഷേ എല്ലാം കണ്‍ട്രോള്‍ ചെയ്തു. ഇപ്പോ കറക്ടായി. ഷോട്ട് എടുക്കാന്‍ സംവിധായകന്‍ പറയുകയായിരുന്നു', അര്‍ജുന്‍ പറഞ്ഞു.

Tags