തമിഴിലും ഹിറ്റടിച്ച് 'ഫാലിമി' സംവിധായകന്‍
ഒരു കോമഡി ഫാമിലി എന്റര്‍ടൈനര്‍ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.
ബേസില്‍ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത സിനിമയാണ് ഫാലിമി. ഒരു കോമഡി ഫാമിലി ഡ്രാമയായി ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിലും വലിയ ഹിറ്റായിരുന്നു. ഈ ചിത്രത്തിന് ശേഷം ജീവയെ നായകനാക്കി നിതീഷ് ഒരുക്കിയ തമിഴ് ചിത്രമാണ് 'തലൈവര്‍ തമ്പി തലൈമയില്‍'. പൊങ്കല്‍ റിലീസായി കഴിഞ്ഞ ദിവസം തിയേറ്ററില്‍ എത്തിയ സിനിമയ്ക്ക് വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്.
tRootC1469263">ഒരു കോമഡി ഫാമിലി എന്റര്‍ടൈനര്‍ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള നടന്‍ ജീവയുടെ മികച്ച ഓപ്പണിങ് നേടിയ സിനിമ കൂടിയാണിത്. സിനിമയില്‍ മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചിരിക്കുന്നതെന്നും ജീവയുടെ കംബാക്ക് ആണ് ഈ സിനിമയെന്നുമാണ് കമന്റുകള്‍. ചിത്രം നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഫാലിമി പോലെ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന ഒരു സിനിമയാണ് ഇതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ചിത്രം ഒരു മലയാളം സിനിമ പോലെയാണ് അനുഭവപ്പെടുന്നതെന്നും ചിലര്‍ എക്സില്‍ കുറിക്കുന്നുണ്ട്
.jpg)


