സ്‌പൈഡര്‍മാന്‍ ആരാധകര്‍ കാത്തിരിക്കുന്ന ആ ദിവസമെത്തുന്നു ; സിനിമയുടെ അഡ്വാന്‍സ് ബുക്കിങ് നാളെ മുതല്‍

spiderman

സിനിമയുടെ അഡ്വാന്‍സ് ബുക്കിങ് ജൂണ്‍ 17 മുതല്‍ ആരംഭിക്കും

മാര്‍വെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ് ഇനി വരാനിരിക്കുന്ന സ്പൈഡര്‍മാന്‍ ചിത്രം സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ. ഇപ്പോഴിതാ ഇന്ത്യന്‍ സ്പൈഡര്‍മാന്‍ ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

സിനിമയുടെ അഡ്വാന്‍സ് ബുക്കിങ് ജൂണ്‍ 17 മുതല്‍ ആരംഭിക്കും. റിലീസിനും ഒരു മാസം മുന്‍പാണ് സിനിമയുടെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിക്കുന്നത്. ചിത്രം ആഗോള റിലീസിനും ഒരു ദിവസം മുന്‍പ് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും എന്ന് നിര്‍മാതാക്കളായ സോണി പിക്‌ചേഴ്‌സ് നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 31 ആണ് സിനിമയുടെ ആഗോള റിലീസ്. ഇന്ത്യയില്‍ ചിത്രം ജൂലൈ 30 ന് റിലീസിനെത്തും. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം വലിയ കളക്ഷന്‍ തന്നെ സിനിമ നേടുമെന്നാണ് പ്രതീക്ഷ. 

Tags