ഞാന്‍ ഓമനിച്ച് വളര്‍ത്തിയ മകളിന്ന് അന്യയാണ്, ഓസ്‌ട്രേലിയയിലാണ്, ഫോണില്‍ പോലും വിളിക്കില്ല: കൊല്ലം തുളസി
ഭാര്യയും മക്കളും തന്നെ ഉപേക്ഷിച്ചുവെന്നും അവരാല്‍ തിരസ്‌കരിക്കപ്പെട്ട് ഒറ്റപ്പെട്ടു പോയപ്പോള്‍ ഗാന്ധി ഭവനില്‍ അഭയം തേടിയിരുന്നുവെന്ന് കൊല്ലം തുളസി പറഞ്ഞു.
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് നടന്‍ കൊല്ലം തുളസിയുടേത്. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തില്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളെ പിടിച്ചിരുത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയൊരു പ്രസം?ഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭാര്യയും മക്കളും തന്നെ ഉപേക്ഷിച്ചുവെന്നും അവരാല്‍ തിരസ്‌കരിക്കപ്പെട്ട് ഒറ്റപ്പെട്ടു പോയപ്പോള്‍ ഗാന്ധി ഭവനില്‍ അഭയം തേടിയിരുന്നുവെന്ന് കൊല്ലം തുളസി പറഞ്ഞു. തന്റെ മകളിന്ന് ഓസ്‌ട്രേലിയയിലാണെന്നും ഒരു ഫോണ്‍ പോലും വിളിക്കില്ലെന്നും നടന്‍ വിഷമത്തോടെ പറഞ്ഞു. ഗാന്ധിഭവനിലെ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പലര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. ഞാന്‍ ഇവിടുത്തെ അന്തേവാസിയായിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോള്‍ ആറുമാസം ഇവിടെ വന്നു കിടന്നു ഞാന്‍. ഭാര്യയും മക്കളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോള്‍, അവരാല്‍ തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ട സമയത്താണ് ഞാന്‍ ഇവിടെ അഭയം തേടിയത്. ഒരു ആറ് മാസം ഇവിടെ ഉണ്ടായിരുന്നു. ഞാന്‍ ഓമനിച്ച് വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്. അവള്‍ വലിയ എഞ്ചിനീയര്‍ ആണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ ഓസ്ട്രേലിയയില്‍ സെറ്റില്‍ ആണ്. പക്ഷെ ഫോണില്‍ വിളിക്കുക പോലുമില്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ്. ഒരുപിടി നമുക്ക് വേണം. കാരണം ഏത് സമയത്ത് വേണമെങ്കിലും എന്തും സംഭവിക്കാം. ഏത് സമയത്ത് എന്ത് സംഭവിക്കുമെന്നും അറിയില്ല. ഇതെല്ലാം നമുക്കൊരു പാഠമാണ്', എന്നായിരുന്നു കൊല്ലം തുളസിയുടെ വാക്കുകള്‍.
.jpg)

