എനിക്ക് പരിചിതമായിട്ടുള്ള എല്ലാ ജനകീയ നേതാക്കളുടെയും ഷെയ്ഡ് ഈ സിനിമയിലെ കഥാപാത്രത്തിനുണ്ട് ; പ്രതിഛായയെ കുറിച്ച് ബി ഉണ്ണികൃഷ്ണന്‍
ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട നടത്താനായി ഒരു രാഷ്ട്രീയ കക്ഷിയുമായി തനിക്ക് കമ്മിറ്റ്മെന്റ് ഇല്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
നിവിന്‍ പോളി, ഷറഫുദ്ദീന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണന്‍ ബി. രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രതിച്ഛായ ഒരു പ്രൊപ്പഗാണ്ട സിനിമയല്ലെന്നും ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട നടത്താനായി ഒരു രാഷ്ട്രീയ കക്ഷിയുമായി തനിക്ക് കമ്മിറ്റ്മെന്റ് ഇല്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
'പ്രതിച്ഛായ പ്രൊപ്പഗാണ്ട സിനിമയല്ല. ഇത് ഞാന്‍ 2019ല്‍ എഴുതി തുടങ്ങിയ സിനിമയാണ് അതായത് ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത്. പല വഴികളിലൂടെ പല നടന്മാരിലൂടെ സഞ്ചരിച്ച് അത് അവസാനം നിവിനിലേക്ക് എത്തിയതാണ്. ഞാന്‍ ആദ്യം നിവിനുമായി സംസാരിച്ചിരുന്നു എന്നാല്‍ അപ്പോള്‍ അയാള്‍ക്കും എനിക്കും മറ്റു തിരക്കുകള്‍ ഉണ്ടായിരുന്നു. വലിയ മുതല്‍മുടക്കുള്ള സിനിമയാണ് പ്രതിച്ഛായ. ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട നടത്താനായി നമുക്ക് ഒരു രാഷ്ട്രീയ കക്ഷിയുമായി കമ്മിറ്റ്മെന്റുമില്ല. ദാമോദരന്‍ മാഷും രഞ്ജി പണിക്കരും ശ്രീനിവാസനും അടക്കം സിനിമ ചെയ്യുമ്പോള്‍ നമുക്ക് പരിചിതമായ ചില പൊളിറ്റിക്കല്‍ ഫിഗേഴ്സിന്റെ ഷെയ്ഡ്സ് ഉണ്ടാകും എന്നാല്‍ മാത്രമേ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ കഴിയൂ. ഇതില്‍ ഉമ്മന്‍ചാണ്ടിയുടേത് മാത്രമല്ല കെ കരുണാകരന്റെ ഷെയ്ഡും ഉണ്ട്. എനിക്ക് പരിചിതമായിട്ടുള്ള എല്ലാ ജനകീയ നേതാക്കളുടെയും ഷെയ്ഡ് ഈ സിനിമയിലെ കഥാപാത്രത്തിനുണ്ട്', ഉണ്ണികൃഷ്ണന്റെ വാക്കുകള്‍.
.jpg)


