തുടക്കം വിസ്മയക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയല്ല, 'മീനു എന്ന കഥാപാത്രത്തിന് വിസ്മയ കറക്ടായിരിക്കുമെന്നു തോന്നുന്ന ഘട്ടത്തിലാണ് ഈ പ്രൊജക്ട് ഓണ്‍ ആകുന്നത് ; ജൂഡ്
തിരക്കഥ നേരത്തെ തന്നെ തയ്യാറാക്കിയതാണെന്നും പിന്നീട് ഈ കഥ വിസ്മയക്കും സുചിത്ര മോഹന്‍ലാലിനും ഇഷ്ടമാവുകയായിരുന്നു എന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു
തുടക്കം സിനിമയിലേക്ക് വിസ്മയ മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. തുടക്കം വിസ്മയക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയല്ലെന്ന് ജൂഡ് പറഞ്ഞു. തിരക്കഥ നേരത്തെ തന്നെ തയ്യാറാക്കിയതാണെന്നും പിന്നീട് ഈ കഥ വിസ്മയക്കും സുചിത്ര മോഹന്‍ലാലിനും ഇഷ്ടമാവുകയായിരുന്നു എന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.
'മീനു എന്ന കഥാപാത്രത്തിന് വിസ്മയ കറക്ടായിരിക്കുമെന്ന തോന്നുന്ന ഘട്ടത്തിലാണ് ഈ പ്രൊജക്ട് ഓണ്‍ ആകുന്നത്. പക്ഷെ ഇത് വിസ്മയ്ക്ക് വേണ്ടി എഴുതിയ സിനിമയല്ല. ഇതിന് മുന്‍പ് കുറച്ച് കഥകള്‍ വിസ്മയയോടും സുചിത്ര ചേച്ചിയോടും പറഞ്ഞിരുന്നു. പക്ഷെ അത് വര്‍ക്കായില്ല. പിന്നീടാണ് തുടക്കത്തിലേക്ക് എത്തുന്നത്.
ഈ കഥാപാത്രത്തിന് ഞാന്‍ ആദ്യം ഇട്ടിരുന്ന പേര് മായ എന്നായിരുന്നു.വിസ്മയ തന്നെയാണ് മറ്റൊരു പേര് ആക്കുന്നതല്ലേ നല്ലതെന്ന് ചോദിക്കുന്നത്. അങ്ങനെ മീനു എന്ന പുതിയ പേരിട്ടു. മായയെ ഞാന്‍ കാണുന്നതിന് മുന്‍പേ തുടക്കത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരുന്നു.
പിന്നീട് മായ സിനിമയിലേക്ക് വന്ന ശേഷം ചില ചെറിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. അതിലൊന്നാണ് നായക്കുട്ടി. മായക്ക് ഡോഗിനോടുള്ള ഇഷ്ടം മനസിലാക്കിയ ശേഷമാണ് പടത്തിലേക്ക് ഒരു നായയെ ഞാന്‍ ആലോചിക്കുന്നത്. മായക്ക് കംഫര്‍ട്ടബിളാകുന്ന ഒരു എലമെന്റ് പടത്തില്‍ ഉണ്ടാകട്ടെ എന്ന് കൂടി കരുതിയിരുന്നു.
മായ സെറ്റില്‍ ഏറ്റവും ആദ്യം കൂട്ടായത് മെസിയുമായിട്ടായിരിക്കും. മെസി എന്നത് ആ നായയുടെ ശരിക്കുള്ള പേരായിരുന്നു. ആദ്യം സിനിമയിലേക്കായി വേറെ പേരിട്ടെങ്കിലും ആ പേര് വിളിച്ചാല്‍ ഇവന്‍ കേള്‍ക്കില്ലായിരുന്നു. അങ്ങനെ സിനിമയിലും പേര് മെസി എന്ന് തന്നെയാക്കി,' ജൂഡ് പറഞ്ഞു
.jpg)

