സ്വന്തം സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാത്ത നടന്റെ ഗുണ്ടകള്‍ 'പരാശക്തി'യെ തകര്‍ക്കാന്‍ ശ്രമിക്കുന്നു'; സംവിധായിക സുധാ കൊങ്കര

sudha

വിജയ് ആരാധകര്‍ മനപൂര്‍വം പാര്‍ശക്തിയ്ക്ക് നെഗറ്റീവ് റിവ്യൂ നല്‍കുന്നുവെന്ന് ആരോപിക്കുകയാണ് സംവിധയായ്ക കൂടിയായ സുധ കൊങ്കര


സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തില്‍ ആക്ഷന്‍ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. വിജയ് ചിത്രം ജനനായകനും ഒന്നിച്ചായിരുന്നു സിനിമ തിയേറ്ററില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ ജനനായകന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നത് കാരണം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിജയ് ആരാധകര്‍ മനപൂര്‍വം പാര്‍ശക്തിയ്ക്ക് നെഗറ്റീവ് റിവ്യൂ നല്‍കുന്നുവെന്ന് ആരോപിക്കുകയാണ് സംവിധയായ്ക കൂടിയായ സുധ കൊങ്കര. സ്വന്തം സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാത്ത നടന്റെ ഗുണ്ടകള്‍ 'പരാശക്തി'യെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് സംവിധയികയുടെ പ്രതികരണം.

tRootC1469263">

'സിനിമ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങളുടെ സിനിമ സ്വയം സംസാരിച്ചാല്‍ മാത്രം പോരാ എന്ന് തോന്നുന്നു. പൊങ്കല്‍ വാരാന്ത്യത്തില്‍ കൂടുതല്‍ പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പേരില്ലാത്ത ഐഡികള്‍ക്ക് പിന്നില്‍ ഒളിച്ച്, മോശം രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മാനഹാനിയും നടക്കുന്നുണ്ട്. ഇതിനെ നമ്മള്‍ നേരിടേണ്ടതുണ്ട്. ഇത് എവിടെ നിന്ന് വരുന്നു എന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. നിങ്ങള്‍ക്ക് അത് എവിടെ നിന്ന് വരുന്നു എന്ന് അറിയാം. ഇത് അവരുടെ കഴിവുകേട് കാരണം റിലീസ് ചെയ്യാന്‍ കഴിയാതിരുന്ന ഒരു സിനിമയിലെ നടന്റെ ആരാധകരില്‍ നിന്നാണ് വരുന്നത്. ഇതാണ് നമ്മള്‍ നേരിടുന്ന റൗഡീയിസവും ഗുണ്ടായിസവും.' സുധ കൊങ്കര പറഞ്ഞു


 

Tags