‘വീട്ടിൽ വന്നാൽ താറാവ് കറി വെച്ച് തരാം’, ഷൂട്ടിംഗ് കഴിഞ്ഞു പോകുന്ന ലാലേട്ടനോട്, ചേർത്ത് പിടിച്ച് താരം
Updated: Jun 22, 2024, 21:22 IST


വയോധികയായ ഒരു അമ്മയെ ചേർത്തുപിടിച്ച് കുശലാന്വേഷണം നടത്തുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഇടവേളയിലാണ് രസകരമായ ഈ നിമിഷം അരങ്ങേറിയത്.
ഈ അമ്മയോടൊപ്പം ഉള്ള മോഹൻലാലിന്റെ മറ്റൊരു വീഡിയോയും മുൻപ് വൈറലായിരുന്നു. സിനിമയുടെ പൂജാ ചടങ്ങിനിടെ മോഹൻലാലിനെ കാണാൻ വന്ന അമ്മയോട് പോരുന്നോ എന്റെ കൂടെ എന്ന് മോഹൻലാൽ ചോദിച്ചതാണ് മുൻപ് വൈറലായത്.