ഓസ്കാറിൽ മത്സരിക്കാൻ ‘കാന്താര’യും ‘തൻവി ദി ​ഗ്രേറ്റും’

kantara

 പ്രേക്ഷക ശ്രദ്ധ നേടിയ കാന്താരയും തൻവി ദി ഗ്രേറ്റും മികച്ച ചിത്രത്തി‍നുള്ള ഓസ്കാർ അവാർഡിലേക്ക് മത്സരിക്കാൻ അർഹത നേടി. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: ചാപ്റ്റര്‍ 1’, അനുപം ഖേര്‍ സംവിധാനം ചെയ്ത ‘തന്‍വി ദി ഗ്രേറ്റുമാണ് അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്. 201 ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കായി മത്സരിക്കുന്നത്. ഈ പട്ടികയിലാണ് ഇന്ത്യയിൽ നിന്നുള്ള കാന്താരയും തൻവി ദി ​ഗ്രേറ്റും ഇടം പിടിച്ചത്.

tRootC1469263">

അക്കാദമി റെപ്രസന്റേഷന്‍ ആന്‍ഡ് ഇന്‍ക്ലൂഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പാലിച്ച് നാല് നിബന്ധനകളില്‍ രണ്ടെണ്ണമെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പട്ടികയില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ എല്ലാ മാനദണ്ഡങ്ങളും ഇരു ചിത്രങ്ങളും പൂർത്തിയാക്കിയതിന് പിന്നാലെയാണ് ചിത്രങ്ങൾ മികച്ച ചിത്രത്തിനുള്ള മത്സരത്തിനെത്തുന്നത്.

ജനുവരി 22 നാണ് ഓസ്‌കാറിനായുള്ള അന്തിമ പട്ടിക പുറത്തുവിടുക. മാര്‍ച്ച് 15 ന് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ഹോംബൗണ്ട് മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ അവസാന 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Tags