'28 വര്‍ഷങ്ങള്‍ക്ക് ശേഷവും ആടുതോമയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി'; മോഹന്‍ലാല്‍

spadikam

നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷവും ആടുതോമയെ വീണ്ടും ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് നടന്‍ മോഹന്‍ലാല്‍. നിങ്ങള്‍ നല്‍കുന്ന അതിശക്തമായ പ്രതികരണത്തിനും സ്‌നേഹത്തിനും വാക്കുകള്‍ക്കതീതമായ നന്ദി അറിയിക്കുന്നെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു

'നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷവും ആടു തോമയ്ക്ക് നിങ്ങള്‍ നല്‍കുന്ന അതിശക്തമായ പ്രതികരണത്തിനും സ്‌നേഹത്തിനും വാക്കുകള്‍ക്കതീതമായ നന്ദി അറിയിക്കുന്നു. സ്ഫടികം 4കെ അറ്റ്‌മോസിനും പിന്നില്‍ പ്രവര്‍ത്തിച്ച ഭദ്രന്‍ സാറിനും ടീമിനും വലിയ നന്ദിയും സ്‌നേഹവും', മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Share this story