'പലരും പറ്റില്ലെന്ന് പറഞ്ഞ കഥാപാത്രം, ഏറ്റെടുത്ത് ചെയ്തതിന് മഹിമക്ക് നന്ദി'; സൂരി
കോമഡി കഥാപാത്രങ്ങളിലൂടെ സിനിമയുടെ മുന്‍നിര രംഗത്തേക്ക് കയറി വന്ന താരമാണ് സൂരി
സൂരി നായകനാകുന്ന പുതിയ ചിത്രമാണ് മണ്ടാടി. കടലിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മലയാളം നടി മഹിമ നമ്പ്യാര്‍ ആണ് നായിക. കോമഡി കഥാപാത്രങ്ങളിലൂടെ സിനിമയുടെ മുന്‍നിര രംഗത്തേക്ക് കയറി വന്ന താരമാണ് സൂരി. അദ്ദേഹത്തിന്റെ സിനിമാ യാത്ര പലര്‍ക്കും പ്രചോദനമാകുന്ന ഒന്നാണ്.
ഇപ്പോഴിതാ തന്റെ പുതിയ സിനിമയില്‍ മമിത നമ്പ്യാര്‍ നായികയായി എത്തിയതിനെ കുറിച്ച് പറയുകയാണ് സൂരി. മണ്ടാടിയുടെ പ്രീ-റിലീസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സൂരി. പലരും നിരസിച്ച കഥാപാത്രത്തെ ചെയ്യാന്‍ തയ്യാറായ മഹിമയ്ക്ക് നന്ദി പറയുകയാണ് സൂരി.
'ഒരുപാട് ആളുകളെ ഈ കഥാപാത്രത്തിന് വേണ്ടി സമീപിച്ചിരുന്നു. പക്ഷെ പലരും പല കാരണങ്ങളാല്‍ ഒഴിഞ്ഞുമാറി. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്. പലരും വേണ്ടെന്ന് പറഞ്ഞ ആ വേഷം കഥ മുഴുവനും കേട്ട ശേഷം, ആ കഥാപാത്രത്തിന്റെ വ്യാപ്തി മനസിലാക്കി മഹി ഒക്കെ പറയുകയായിരുന്നു. കഥ എന്താണെന്ന് മാത്രമാണ് അവര്‍ നോക്കിയത്. അഭിനന്ദനങ്ങള്‍ മഹി'- സൂരി പറഞ്ഞു.
സെപ്റ്റംബര്‍ 10 നാണ് മണ്ടാടി തിയേറ്ററുകളിലെത്തുന്നത്. മതിമാരന്‍ പുകഴേന്തി ആണ് സിനിമയുടെ സംവിധാനം.
.jpg)

