നാലു പ്രതിഭാധനർ ഒന്നിക്കുന്ന തങ്കർ ബച്ചാൻ്റെ കരുമേഘങ്കൾ കലൈകിൻട്രന !

kalai

തമിഴിലെ പ്രഗൽഭനായ ഛായഗ്രാഹകനും, സംവിധായകനും, നടനും എഴുത്തുകാരനുമായ ബഹുമുഖ പ്രതിഭയാണ് തങ്കർ ബച്ചാൻ. അദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങളെല്ലാം തന്നെ കലാ മേന്മയും, സാങ്കേതിക മികവും, കഥാപരമായ വൈകാരികതയും, യാഥാർത്ഥ്യതയും, കൊണ്ട് മികച്ച ജനപ്രിയ സിനിമകളാണ്. അതിൽ ' അഴകി ', ' സൊല്ല മറന്ത കഥ ', ' പള്ളിക്കൂടം ', ' ഒമ്പതു രൂപായ് നോട്ട് ' , ' അമ്മാവിൻ കൈപേശി ' എന്നീ സിനിമകൾ ചിലത് മാത്രം. തങ്കർ ബച്ചാൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയാണ് "കരുമേഘങ്കൾ കലൈകിൻട്രന ". ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയായി. ഒട്ടേറെ സവിശേഷതകളുള്ള സിനിമയാണിത്.

Karumeghangal Kalaikintrana

"കരുമേഘങ്കൾ കലൈകിൻട്രന " എന്ന സിനിമക്ക് വേണ്ടി തമിഴിലെ മൂന്നു സംവിധായക പ്രതിഭകൾ അഭിനേതാക്കളായി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് ആദ്യത്തെ സവിശേഷത. തമിഴ് സിനിമയുടെ ബ്രന്മാവ് എന്ന് വിശേഷിപ്പിക്കപ്പെടന്ന ഭാരതി രാജ, എൺപതുകളിൽ തമിഴ് സിനിമയിൽ ആക്ഷൻ സിനിമകൾക്ക് പുതിയ മാനം നൽകിയ എസ്. എ. ചന്ദ്രശേഖർ, വർത്തമാന കാല തമിഴ് സിനിമയിൽ ന്യൂ ജനറേഷൻ സിനിമകൾക്ക് വിത്തു പാകിയ മലയാളിയായ തമിഴ് സംവിധായകൻ ഗൗതം മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംവിധായക പ്രതിഭകൾ.അതിഥി ബാലനാണ് ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യോഗി ബാബുവും പ്രധാന കഥാപാത്രമാവുന്നുണ്ട്. തങ്കർ ബച്ചാനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വൈരമുത്തു ഗാന രചനയും ജി.വി.പ്രകാശ് കുമാർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഏകാമ്പരമാണ് ഛായഗ്രാഹകൻ. വാവ് മീഡിയ എൻ്റർടൈൻമെൻ്റ്സി ൻ്റെ ബാനറിൽ ബാനറിൽ ഡി. വീര ശക്തിയാണ് " കരുമേഘങ്കൾ കലൈകിൻട്രന " നിർമ്മിക്കുന്നത്. ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തും.

Share this story