നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം 'അഖണ്ഡ 2: താണ്ഡവം' ടീസർ


ബോയപതി ശ്രീനു- നന്ദമൂരി ബാലകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന 'അഖണ്ഡ 2: താണ്ഡവം' ടീസർ പുറത്ത്. ബാലകൃഷ്ണയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ പുറത്ത് വിട്ടത്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം', ഇവരുടെ മുൻ ചിത്രമായ 'അഖണ്ഡ'യുടെ തുടർച്ചയാണ്.
tRootC1469263">14 റീൽസ് പ്ലസ് ബാനറിൽ രാംഅചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തിയാണ് രണ്ടാംഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടീസർ നൽകുന്ന സൂചന. സെപ്റ്റംബർ 25-ന് ദസറയ്ക്ക് ചിത്രം ആഗോളറിലീസായെത്തും.

ഉഗ്രരൂപത്തിൽ ത്രിശൂലവുമേന്തി മഞ്ഞുനിറഞ്ഞ ഹിമാലയത്തിൽ ശിവഭഗവാന്റെ പ്രതിരൂപമായി ദുഷ്ട ശക്തികളെ നിഗ്രഹിക്കുന്ന ബാലകൃഷ്ണയുടെ കഥാപാത്രത്തെയാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംഘട്ടന സംവിധായകരായ രാം-ലക്ഷ്മണന്റെ മേൽനോട്ടത്തിലാണ് ചിത്രത്തിലെ അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. തമൻ ഒരുക്കിയ പശ്ചാത്തലസംഗീതം ടീസറിന്റെ തീവ്രത വർധിപ്പിച്ചിട്ടുണ്ട്. സംയുക്ത നായികാ വേഷം ചെയ്യുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. പാൻ ഇന്ത്യൻ ചിത്രമായാണ് 'അഖണ്ഡ 2: താണ്ഡവം' റിലീസ് ചെയ്യുക.