ദളപതി വിജയിച്ചിരിക്കുന്നു !ഞാൻ എക്കാലത്തെയും നിങ്ങളുടെ സഹോദരനും ആരാധകനും'; വിജയ്‌യോട് രവി മോഹന്‍
ഈ മാസം 9-ന് തിയേറ്ററുകളിലെത്തുന്ന രണ്ട് ചിത്രങ്ങളാണ് ജനനായകനും പരാശക്തിയും. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രം എന്നതാണ് 'ജന നായകൻ' എന്ന സിനിമയുടെ സവിശേഷത. ചിത്രത്തിനും വിജയ്ക്കും ആശംസകൾ നേർന്നിരിക്കുകയാണ് 'പരാശക്തി'യിൽ മുഖ്യവേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന രവി മോഹൻ. ഇതിനോടകം ചർച്ചയായിട്ടുള്ള ബോക്സ് ഓഫീസിലെ ഈ പോരാട്ടത്തിന് തൊട്ടുമുമ്പ് വിജയ്‍യെ പ്രശംസിച്ചുകൊണ്ട് രവി മോഹൻ രംഗത്തെത്തിയത് സിനിമാ ലോകത്ത് വലിയ വാർത്തയായിട്ടുണ്ട്.
tRootC1469263">തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് രവി മോഹൻ വിജയ്ക്ക് വിജയാശംസ നേർന്നത്. "ദളപതി വിജയിച്ചിരിക്കുന്നു! വിജയ് അണ്ണാ, എന്നെ സംബന്ധിച്ച് താങ്കൾ ഇതിനോടകം വിജയിച്ചു കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും. ട്രെയിലർ ഏറെ ഇഷ്ടമായി. ഞാനുൾപ്പെടെ പലരുടെയും ഹൃദയം കീഴടക്കാൻ ഈ ചിത്രത്തിന് സാധിക്കുമെന്നുറപ്പുണ്ട്. താങ്കളുടെ എക്കാലത്തെയും ആരാധകനും സഹോദരനുമാണ് ഞാൻ. സംവിധായകൻ എച്ച്. വിനോദിനും മുഴുവൻ അണിയറപ്രവർത്തകർക്കും വിജയാശംസ നേരുന്നു." രവി മോഹൻ പറഞ്ഞു.
ജനനായകൻ ജനുവരി ഒൻപതിനും പരാശക്തി പത്താംതീയതിയുമാണ് റിലീസ് ചെയ്യുന്നത്. രണ്ടുചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യുന്നതിനാൽ പരാശക്തി റിലീസിനെതിരെ വിജയ് ആരാധകർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞദിവസം ശിവ കാർത്തികേയന്റെ പോസ്റ്ററുകൾ നശിപ്പിക്കുന്ന വിജയ് ആരാധകരുടെ ദൃശ്യം പുറത്തുവന്നിരുന്നു. പരാശക്തിയുടെ ട്രെയിലർ ലോഞ്ചിനിടെ ആരാധകർ ടിവികെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഈ സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴാണ് രവി മോഹന്റെ ആശംസാക്കുറിപ്പ് വന്നിരിക്കുന്നത്.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയിൽ ശിവ കാർത്തികേയൻ, രവി മോഹൻ, അഥർവ മുരളി, ശ്രീലീല എന്നിവരാണ് മുഖ്യവേഷങ്ങളിൽ. തമിഴ്‌നാട്ടിലെ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെയുള്ള പോരാട്ടങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ശിവകാർത്തികേയൻ, അഥർവ, ശ്രീലീല എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ, റെയിൽവേയിൽ കൽക്കരി നീക്കുന്ന തൊഴിലാളിയായാണ് ശിവകാർത്തികേയൻ അഭിനയിക്കുന്നത്.
.jpg)


