‘തലൈവൻ തലൈവി’ റിലീസ് തീയതി പുറത്ത്

thalaivan thalaivi
thalaivan thalaivi

വിജയ് സേതുപതി, നിത്യ മേനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാണ്ഡിരാജ് രചനയും സംവിധാനവും ചെയ്യുന്ന സിനിമയാണ് തലൈവൻ തലൈവി. ഇപ്പോഴിതാ ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 25 ന് ചിത്രം തിയറ്ററുകളിൽ എത്തും. പസങ്ക, എതർക്കും തുനിന്തവൻ തുടങ്ങി നിരവധി ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് പാണ്ഡിരാജ്. യോഗി ബാബുവാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണൻറേതാണ് സംഗീതം.

tRootC1469263">

ഏസ് എന്ന ചിത്രത്തിൻറെ റിലീസിന് ശേഷം രണ്ട് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തുന്ന വിജയ് സേതുപതി ചിത്രമായിരിക്കും തലൈവൻ തലൈവി. റൊമാൻറിക് കോമഡി ഗണത്തിൽ പെടുന്ന ചിത്രത്തിൽ ആകാശവീരൻ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആകാശവീരൻറെ ഭാര്യ പേരരശിയെയാണ് നിത്യ മേനൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ഹോട്ടൽ നടത്തിപ്പുകാരനാണ് ചിത്രത്തിലെ നായകൻ. തലൈവാസൽ വിജയ്, ശരവണൻ, ആർ കെ സുരേഷ്, റോഷിനി ഹരിപ്രിയൻ തുടങ്ങിയവരും ചിത്രത്തിൻറെ താരനിരയിൽ ഉണ്ട്.

Tags