ബോക്സ് ഓഫീസിൽ തരംഗമായി ‘തായ് കിഴവി’
വെറും 10 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ‘തായ് കിഴവി’ റിലീസ് ചെയ്ത് 20 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ സ്വന്തമാക്കിയത് 70.97 കോടി രൂപ. ഇന്ത്യയിൽ നിന്ന് മാത്രം 60.82 കോടി രൂപ നേടിയ ചിത്രം വിദേശ വിപണിയിൽ നിന്ന് 10.15 കോടിയും വാരിക്കൂട്ടി. തമിഴ് ഗ്രാമീണ പശ്ചാത്തലത്തിൽ പച്ചയായ മനുഷ്യരുടെ കഥ പറഞ്ഞതാണ് ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നിലെ രഹസ്യം.
tRootC1469263">രാധിക ശരത്കുമാറിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പണമിടപാടുകാരിയായ ‘പാവുണുതായി’ എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിച്ചത്. മക്കളുടെ അത്യാഗ്രഹത്തെയും സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമങ്ങളെയും ധീരമായി നേരിടുന്ന പാവുണുതായി രാധികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. വലിയ മേക്കോവറിലെത്തിയ രാധികയുടെ പ്രകടനം തീയേറ്ററുകളിൽ വലിയ കൈയടിയാണ് നേടുന്നത്.
നടൻ ശിവകാർത്തികേയന്റെ ഉടമസ്ഥതയിലുള്ള ശിവകാർത്തികേയൻ പ്രൊഡക്ഷൻസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മികച്ച തിരക്കഥയും അവതരണവും ഉണ്ടെങ്കിൽ ഏത് സിനിമയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് ‘തായ് കിഴവി’.
.jpg)


