ബോക്സ് ഓഫീസിൽ കുതിച്ച് ‘തായ് കിഴവി’

thaaauikizhavi

 നടൻ ശിവകാർത്തികേയൻ നിർമ്മാണ പങ്കാളിയായെത്തിയ ‘തായ് കിഴവി’ തമിഴ് ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തുന്നു. രാധിക ശരത്കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ കോമഡി ഡ്രാമ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശിവകുമാർ മുരുഗേശനാണ്. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 20.78 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 15.51 കോടി നേടിയ ചിത്രം വിദേശ വിപണിയിൽ നിന്ന് 5.28 കോടിയും സ്വന്തമാക്കി. വരും ദിവസങ്ങളിലും കളക്ഷൻ വർധിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.

tRootC1469263">

ചിത്രത്തിലെ രാധിക ശരത്കുമാറിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഗംഭീരമായ മേക്ക് ഓവറിലൂടെയും തന്മയത്വമുള്ള അഭിനയത്തിലൂടെയും രാധിക സിനിമയെ മുന്നോട്ട് നയിക്കുന്നുവെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. പാഷൻ സ്റ്റുഡിയോസും ശിവകാർത്തികേയൻ പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിവാസ് കെ. പ്രസന്നയുടെ സംഗീതവും ചിത്രത്തിന് വലിയ കരുത്തേകുന്നുണ്ട്.

‘തായ് കിഴവി’യുടെ വലിയ വിജയത്തിന് പിന്നാലെ സംവിധായകൻ ശിവകുമാർ മുരുഗേശൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ശിവകാർത്തികേയൻ തന്നെയാണ് നായകൻ. ‘സേയോൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ഉലകനായകൻ കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ്. സന്തോഷ് നാരായണൻ സംഗീതം നൽകുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സാൻ ലോകേഷ് എഡിറ്റിംഗും വിവേക് വിജയകുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈ പ്രോജക്റ്റിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Tags