'തേരി മേരി' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

meritheri
meritheri

ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആരതി ഗായത്രി ദേവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തേരി മേരി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ആരതി ഗായത്രി ദേവി. ചിത്രത്തിൽ തെലുങ്ക് ഇൻഫ്‌ലുവൻസർ ശ്രീരംഗസുധയും അന്നാ രേഷ്മ രാജനുമാണ് നായികമാർ. ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിതാ ബാബു എന്നിവരും നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- അലക്‌സ് തോമസ്, അഡീഷണൽ സ്‌ക്രിപ്റ്റ്- അരുൺ കാരിമുട്ടം, ക്രിയേറ്റീവ് ഡയറക്ടർ – വരുൺ ജി പണിക്കർ, സംഗീതം – കൈലാസ് മേനോൻ, ഛായഗ്രഹണം- ബിപിൻ ബാലകൃഷ്ണൻ, എഡിറ്റിംഗ്- എം.എസ് അയ്യപ്പൻ നായർ, ആർട്ട്- സാബുറാം, വസ്ത്രാലങ്കാരം- വെങ്കിട്ട് സുനിൽ, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, പ്രൊഡക്ഷൻ മാനേജേഴ്‌സ് – സജയൻ ഉദയൻകുളങ്ങര, സുജിത് വി. എസ്, പി. ആർ.ഓ- മഞ്ജു ഗോപിനാഥ്, ഡിസൈൻസ് – ആർട്ടോകാർപസ്. വർക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ‘തേരി മേരി’ എന്ന ചിത്രം ഉടനടി പ്രേക്ഷകരിൽ എത്തും.

Tags