തെലുങ്ക് നടന്‍ ബെല്ലംകൊണ്ട സായ് ശ്രീനിവാസ് - കാവ്യാ റെഡ്ഡി വിവാഹം നടന്നു

Telugu actor Bellamkonda Sai Srinivas and Kavya Reddy's wedding took place

തെലുങ്ക് നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും വിവാഹിതരായി. തിരുമലയിലെ കർണാടക ഭവനിൽ ഭക്തിയും കാലാതീതമായ പാരമ്പര്യവും നിറഞ്ഞ പശ്ചാത്തലത്തിലായിരുന്നു വിവാഹം.നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ പിന്തുടർന്ന വിവാഹ ചടങ്ങുകൾ, ശാന്തഗംഭീരവും ആഘോഷം നിറഞ്ഞ അന്തരീക്ഷത്തിലുമായിരുന്നു.

ക്ഷേത്രങ്ങളുടെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അലങ്കാരങ്ങൾ, പുഷ്പ ക്രമീകരണങ്ങൾ, ഭക്തി നിറഞ്ഞ അന്തരീക്ഷം എന്നിവയുള്ള ഒരു പരമ്പരാഗത വേദിയായി വിവാഹ മണ്ഡപം രൂപാന്തരപ്പെട്ടു. സൂക്ഷ്മമായ വിശദാംശങ്ങളിൽ വരെ ചാരുത നിലനിർത്തിക്കൊണ്ടുതന്നെ, സാംസ്‌കാരിക പൈതൃകത്തോടുള്ള ആഴത്തിലുള്ള ബഹുമാനവും ചടങ്ങിൽ പ്രതിഫലിച്ചു.

വ്യത്യസ്തവും കലാപരവുമായ തന്റെ സ്പർശം ചേർത്ത്, ഡിസൈനർ ശ്രാവൺ കുമാർ വധുവിനും വരനും വേണ്ടി പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത വസ്ത്രങ്ങൾ ഒരുക്കിയിരുന്നു. ബെല്ലംകൊണ്ട ശ്രീനിവാസും കാവ്യയും പാരമ്പര്യവും ചാരുതയും നിറഞ്ഞ സാംസ്‌കാരിക ചടങ്ങിൽ മുഴുകിയിരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കാവ്യ അതിമനോഹരമായ ആഭരണങ്ങളാൽ അലങ്കരിച്ച സാരിയിൽ അതിശയിപ്പിക്കുമ്പോൾ, ശ്രീനിവാസ് പരമ്പരാഗത വസ്ത്രങ്ങളിൽ ക്ലാസിക് ലുക്കിലാണ് എത്തിയത്. അടുത്ത കുടുംബാംഗങ്ങളും തിരഞ്ഞെടുത്ത ഒരു കൂട്ടം സുഹൃത്തുക്കളും മാത്രം പങ്കെടുത്ത രീതിയിലാണ് ചടങ്ങ് നടന്നത്.

Tags