ഫാന്റസി ത്രില്ലർ ചിത്രം “രാജകന്യക”യുടെ ടീസർ പുറത്ത്

raja
raja
വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “രാജകന്യക”എന്ന സിനിമയുടെ ടീസർ പുറത്ത്. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് . കേരളത്തിനകത്തും പുറത്തുമായി ചിത്രീകരിച്ച , ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം കുടുംബ പ്രേക്ഷകർക്കും പുതുതലമുറയ്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാന താരങ്ങളായ ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ, ആശ അരവിന്ദ്, മെറീന മൈക്കിൾ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പിൽ അശോകൻ, അനു ജോസഫ്, ഡിനി ഡാനിയൽ, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവൻ, ജെയിംസ് പാലാ എന്നിവരോടൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു
tRootC1469263">

Tags