ഒരു മനുഷ്യനെ എടുത്തല്ലേ ആരതി ഉഴിയുന്നത്; ട്രോളായി 'അഖണ്ഡ 2' ടീസർ

Akhanda2Thaandavam
Akhanda2Thaandavam

ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് അഖണ്ഡ 2. സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരുന്നത്. സിനിമയുടെ റിലീസ് ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ ടീസറിലെ ചില സീനുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോളായി മാറുന്നത്.

tRootC1469263">


ടീസറിൽ ഒരു മനുഷ്യനെ തലകീഴായി ബാലയ്യ തൂക്കിയെടുത്ത് ആരതി ഉഴിയുന്നത് കാണാം. മാത്രമല്ല സിനിമയിലെ മറ്റു ഫൈറ്റ് സീനുകളും ഇത്തരത്തിൽ ഓവർ ദി ടോപ് ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. നിറയെ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 'ബാലയ്യയ്ക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കൂ', 'സിനിമകൾ ഇത്ര മുന്നേറിയിട്ടും ബാലയ്യക്ക് ഒരു മാറ്റവും ഇല്ല' എന്നിങ്ങനെയാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ. നാളെ ആണ് ചിത്രം റിലീസിന് എത്തുന്നത്. നേരത്തെ ഡിസംബർ അഞ്ചിന് റിലീസിന് തയ്യാറെടുത്തു എങ്കിലും അവസാനം നിമിഷം സിനിമയുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക.
പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. രചന, സംവിധാനം ബോയപതി ശ്രീനു, നിർമ്മാതാക്കൾ രാം അചന്ത, ഗോപി അചന്ത, ബാനർ 14 റീൽസ് പ്ലസ്, അവതരണം എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം തമൻ എസ്.

Tags