'ഐ നോബഡി' ചിത്രത്തിന്റെ ടീസർ പുറത്ത്
May 2, 2026, 21:36 IST
പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന 'ഐ നോബഡി' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' സുപ്രിയ മേനോനാണ് നിർമിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ജോണറിൽ എത്തുന്ന സിനിമയാകും 'ഐ നോബഡി' എന്നാണ് ടീസർ നൽകുന്ന സൂചന.
ജേക്സ് ബിജോയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഈ വർഷം ജൂലൈ മാസത്തിൽ ആഗോള റിലീസായി ഐ നോബഡി തിയേറ്ററുകളിൽ എത്തും. എന്നു നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്.
.jpg)

