ജയറാം-കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിര’ത്തിന്റെ ഗ്ലിമ്സ് വീഡിയോ പുറത്ത്:

‘This celebration, irrespective of caste and religion, is a model for the world, the happiest day in life’; Jayaram

ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ റിലീസായി. ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി 6ന് ചിത്രം തിയറ്ററുകളിലേക്കെത്തും.

tRootC1469263">

ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്. ആശകൾ ആയിരം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.

ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ് : ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ് : ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,വി എഫ് എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യർ, ,സ്റ്റിൽസ് : ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

Tags