തരുണ്‍ മൂര്‍ത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം, ബഹുമതിയായി കാണുന്നുവെന്ന് സംവിധായകന്‍

tarun
tarun

തന്നെ തേടിയെത്തിയ പുതിയ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. 

ആദ്യ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ മുന്‍നിരയിലേക്ക് ഉയര്‍ന്ന സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. മോഹന്‍ലാലിനെ നായകനാക്കിയുളള തുടരും സിനിമ സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവാണുണ്ടാക്കിയത്. കലക്ഷന്‍ റെക്കോഡുകള്‍ എല്ലാം തിരുത്തിയെഴുതികൊണ്ടുളള വിജയമാണ് ചിത്രത്തിന് ലഭിച്ചത്. തന്നെ തേടിയെത്തിയ പുതിയ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. 

tRootC1469263">

സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം റിസപ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ തരുണിനെ ക്ഷണിച്ചിരിക്കുകയാണ് രാഷ്ട്രപതി. രാഷ്ട്രപതി ഭവനില്‍ നിന്നും വന്ന കത്തിന്റെ ചിത്രം പങ്കുവച്ചാണ് തരുണ്‍ മൂര്‍ത്തിയുടെ പുതിയ പോസ്റ്റ് വന്നത്.

''നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന 'അറ്റ്-ഹോം റിസപ്ഷനിലേക്ക്' പ്രസിഡന്റ് ദ്രൗപതി മുര്‍മു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നു'', തരുണ്‍ മൂര്‍ത്തി കുറിച്ചു. സംവിധായകന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് തരുണിനെ അഭിനന്ദിച്ച് രം?ഗത്തെത്തിയിരിക്കുന്നത്. 'അപ്പോ നാഷ്ണല്‍ അവാര്‍ഡ് ഉറപ്പിക്കാലേ', 'ബെന്‍സല്ല, തരുണ്‍ മൂര്‍ത്തി നിങ്ങളാണ് ശരിക്കും ഹീറോ', 'ഒറ്റ ലാലേട്ടന്‍ സിനിമ കൊണ്ട് ഒരു മനുഷ്യന്റെ ജീവിതം തന്നെ മാറി', 'അര്‍ഹതപ്പെട്ടത് കിട്ടി', 'അപ്പോ ഇതാണല്ലേ ആ 'പതക്കം'  എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.

Tags