‘തണ്ടേല്‍’ ഒടിടിയിലേക്ക്
Mar 6, 2025, 19:17 IST


സായ് പല്ലവിയും നാഗചൈതന്യയും അഭിനയിച്ച ചിത്രമാണ് തണ്ടേല്‍. തണ്ടേല്‍ ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തുക. മാര്‍ച്ച് ഏഴിനാണ് ചിത്രം ഒടിടിയില്‍ എത്തുകയെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് നടി സായ് പല്ലവിയുടെ തണ്ടേലിന്റേത്. ജോലിക്കായി ഗുജറാത്തിലേക്ക് പോയ മത്സ്യത്തൊഴിലാളികള്‍ അറിയാതെ പാക്കിസ്ഥാൻ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യയില്‍ മാത്രം 50 കോടി കളക്ഷൻ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.