പ്രശസ്ത തമിഴ് നടൻ രാജേഷ് അന്തരിച്ചു

Famous Tamil actor Rajesh passes away
Famous Tamil actor Rajesh passes away

പ്രശസ്ത തമിഴ് നടൻ രാജേഷ് (75) അന്തരിച്ചു. ഇന്ന് രാവിലെ രക്തസമ്മർദ്ദം അനുഭവപ്പെട്ട രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പായി മരണം സംഭവിച്ചെന്ന് രാജേഷിന്‍റെ ബന്ധു സ്ഥിരീകരിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

tRootC1469263">

'അവൾ ഒരു തൊടർക്കടൈ' എന്ന ചിത്രത്തിലൂടെയാണ് രാജേഷ് സിനിമ അഭിനയം ആരംഭിക്കുന്നത്. പിന്നീട് തണ്ണീർ തണ്ണീർ, അന്ധ 7 നാട്, പയനങ്ങൾ മുടിവില്ലൈ തുടങ്ങിയ സിനിമകളിലൂടെ സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യം അറിയിച്ചു.അജിത്തിൻ്റെ റെഡ്, വിക്രമിൻ്റെ സാമി, സിലംബരശൻ്റെ കോവിൽ, അരുൺ വിജയിൻ്റെ യാനൈ തുടങ്ങി രാജേഷിന്‍റെ നിരവധി കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Tags