തമന്ന ഇനി സിം​ഗിൾ! രണ്ടുവർഷത്തെ പ്രണയം അവസാനിപ്പിച്ചു

thamanna
thamanna

തെന്നിന്ത്യൻ നടി തമന്നയും നടൻ വിജയ് വർമയും വേർപിരിഞ്ഞതായി റിപ്പോർട്ട്. രണ്ടുവർഷത്തെ പ്രണയം ഇവർ അവസാനിപ്പിച്ചെന്ന് സുഹൃത്തിനെ ഉദ്ധരിച്ച് പിങ്ക് വില്ലയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും നടനൊപ്പമുള്ള ചിത്രങ്ങൾ തമന്ന ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കിയിട്ടുണ്ട്.

ലസ്റ്റ് സ്റ്റോറീസ് 2 വിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പല അഭിമുഖങ്ങളിലും ഇരുവരും പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചിരുന്നു. ഉടനെ ഇരുവരും വിവാഹിതരാകുമെന്ന് അഭ്യൂഹം നിലനിൽക്കെയാണ് അപ്രതീക്ഷിത വേർപിരിയിൽ. ഇത് ഇവരുടെ ആരാധകരെയും ഞെട്ടിച്ചിട്ടുണ്ട്. ഇരുവരും പ്രണയം ഉപേക്ഷിച്ചെങ്കിലും അടുത്ത സുഹൃത്തുക്കളായി തുടരുമെന്നും വ്യക്തമാക്കിയെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

2023 ലെ പുതുവർഷ പാർട്ടിയിൽ ഒരുമിച്ച് എത്തിയതോടെയാണ് ഇവരുടെ പ്രണയം പരസ്യമായത്. തുടർന്ന് പലവേദികളിലും ഒരുമിച്ചെത്തി ഇവർ പ്രണയം ഉറപ്പിച്ചു. ലസ്റ്റ് സ്റ്റോറി 2വിന്റെ പ്രൊമോഷണൽ പരിപാടിയിലാണ് താരങ്ങൾ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

Tags