ഫാഷൻ ലോകത്ത് ചർച്ചയായി തമന്നയുടെ ‘അൽബേലാ സാജൻ’

Tamannaah’s ‘Albela Sajan’ becomes a talking point in the fashion world.

ഡീപ് മറൂൺ നിറത്തിൽ പരമ്പരാഗത തനിമയും ട്രെൻഡി ലുക്കും ഒരേപോലെ കോർത്തിണക്കിയാണ് ഈ സാരി തയ്യാറാക്കിയിരിക്കുന്നത്. സാരിയുടെ മുന്താണിയിലും ബോർഡറിലുമുള്ള ഗോൾഡൻ എംബ്രോയ്ഡറി വർക്കുകൾക്കൊപ്പം പ്ലഷ് വെൽവറ്റ്, കൗരി ഷെല്ലുകൾ, നാണയ മാതൃകയിലുള്ള ഡിസൈനുകൾ എന്നിവ കൂടി ചേർത്തപ്പോൾ വസ്ത്രത്തിന് രാജകീയ പ്രൗഢിയാണ് ലഭിച്ചത്.

 പ്രശസ്ത ഡിസൈനർ മാസബ ഗുപ്തയുടെ പുതിയ പരീക്ഷണം വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ബിഗ് ബോസ് വേദിയിൽ നടി തമന്ന ഭാട്ടിയ ധരിച്ചെത്തിയ പ്രത്യേക സാരിയാണ് ഇപ്പോൾ ഫാഷൻ ലോകത്തെ പ്രധാന ചർച്ചാവിഷയം. ഹൗസ് ഓഫ് മാസബയുടെ ‘അൽബേലാ സാജൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ സാരിയുടെ ഡിസൈനും അതിശയിപ്പിക്കുന്ന വിലയുമാണ് ഇപ്പോൾ സിനിമാ ഫാഷൻ ഗ്രൂപ്പുകളിൽ ട്രെൻഡിംഗാകുന്നത്.

ഡീപ് മറൂൺ നിറത്തിൽ പരമ്പരാഗത തനിമയും ട്രെൻഡി ലുക്കും ഒരേപോലെ കോർത്തിണക്കിയാണ് ഈ സാരി തയ്യാറാക്കിയിരിക്കുന്നത്. സാരിയുടെ മുന്താണിയിലും ബോർഡറിലുമുള്ള ഗോൾഡൻ എംബ്രോയ്ഡറി വർക്കുകൾക്കൊപ്പം പ്ലഷ് വെൽവറ്റ്, കൗരി ഷെല്ലുകൾ, നാണയ മാതൃകയിലുള്ള ഡിസൈനുകൾ എന്നിവ കൂടി ചേർത്തപ്പോൾ വസ്ത്രത്തിന് രാജകീയ പ്രൗഢിയാണ് ലഭിച്ചത്. സാരിയുടെ അതേ വൈൻ ഷേഡിലുള്ള സ്വീറ്റ്‌ഹാർട്ട് നെക്ക്‌ലൈൻ ബ്ലൗസും അതിലെ വലിയ എംബ്രോയ്ഡറി പണികളും ലുക്കിന് കൂടുതൽ ഷാർപ്പ് ഫിനിഷിങ് നൽകി. വസ്ത്രത്തിന്റെ ഭംഗി ചോർന്നുപോകാതെ നീലയും പച്ചയും കലർന്ന കോൺട്രാസ്റ്റ് സ്റ്റേറ്റ്‌മെന്റ് കമ്മലുകൾ മാത്രമാണ് തമന്ന ആഭരണമായി തിരഞ്ഞെടുത്തത്.

എന്നാൽ ഈ വസ്ത്രത്തിന്റെ ഹൈലൈറ്റ് അതിന്റെ ഉയർന്ന വില തന്നെയാണ്. ഹൗസ് ഓഫ് മാസബയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 1,85,000 രൂപയാണ് ഈ സാരിയുടെ വില. വിവരം പുറത്തുവന്നതോടെ “ഈ സാരിയുടെ വിലയ്ക്ക് ഒരാൾക്ക് സുഖമായി ദുബായ് ട്രിപ്പ് പോയി വരാം” എന്ന തരത്തിലുള്ള ട്രോളുകളും ട്രെൻഡിങ് മീമുകളുമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. എങ്കിലും വസ്ത്രത്തിന്റെ കരകൗശല ഭംഗിയും ഫിനിഷിങ്ങും കണക്കിലെടുക്കുമ്പോൾ ഈ തുക ഇതിന് അർഹമാണെന്നാണ് ഫാഷൻ ലോകത്തിന്റെ വിലയിരുത്തൽ. ‘മോഡേൺ ഇന്ത്യൻ ഗ്ലാമർ’ എന്നാണ് തമന്ന തന്നെ ഈ സ്റ്റെലിനെ വിശേഷിപ്പിച്ചത്. പരമ്പരാഗത വസ്ത്രങ്ങളെ എങ്ങനെ വളരെ ആധുനികമായി കരി ചെയ്യാം എന്നതിന്റെ മികച്ച ഉദാഹരണമായിരിക്കുകയാണ് ഈ ‘അൽബേലാ സാജൻ’ ലുക്ക്.

Tags