'ഏറ്റവും സുന്ദരിയായ സ്ത്രീ'; അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് തമന്ന

google news
thamanna

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് തമന്ന. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. 
ഇപ്പോഴിതാ അമ്മയോടൊപ്പമുള്ള തന്റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം.

'ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ' എന്നായിരുന്നു അമ്മ രജനി ഭാട്ടിയയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്.
ഗോള്‍ഡന്‍ ഷെയ്ഡിലുളള സ്റ്റോണുകള്‍ തുന്നിച്ചേര്‍ത്ത വയലറ്റ് ലെഹങ്കയില്‍ അതീവ സുന്ദരിയായാണ് തമന്ന ചിത്രങ്ങളിൽ ഉള്ളത്.  ചിത്രങ്ങള്‍ ഇതിനകം വൈറലാണ്.