ഉണ്ണിയുടെ അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് മാളികപ്പുറത്തിന്റെ വിജയം; നടി ശ്വേത മേനോന്‍

swetha
നിന്റെ ഭാവി ഉദ്യമങ്ങളില്‍ എല്ലാവിധ ആശംസകളും നേരുന്നു

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് മാളികപ്പുറം. ഡിസംബര്‍ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചു.

ഉണ്ണിയുടെ അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് മാളികപ്പുറത്തിന്റെ വിജയമെന്നാണ് നടി ശ്വേത മേനോന്‍ പ്രശംസിച്ചിരിക്കുന്നത്.

'100 കോടി കടന്ന മാളികപ്പുറത്തിന്റെ അഭൂതപൂര്‍വമായ വിജയത്തിന് എന്റെ പ്രിയപ്പെട്ട ഉണ്ണിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! നിന്റെ അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും ഫലമുണ്ടായി. ഈ വിജയം നിന്റെ ബിഗ് സ്‌ക്രീന്‍ യാത്രയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു.

നിന്റെ ഭാവി ഉദ്യമങ്ങളില്‍ എല്ലാവിധ ആശംസകളും നേരുന്നു. നീ തിളങ്ങിക്കൊണ്ടിരിക്കട്ടെ. ഒരു നക്ഷത്രം പോലെ തിളങ്ങുക, ഉണ്ണി!' എന്നാണ് ശ്വേത മോനോന്‍ ഫേയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Share this story