നമ്മൾ എങ്ങനെയായിരിക്കണം എന്ന് സോഷ്യൽ മീഡിയ തീരുമാനിക്കുന്ന അവസ്ഥയാനുള്ളതെന്ന് സ്വാസിക

google news
swasika
പുതിയ വീഡിയോയിൽ നടിയും നിരഞ്ജന്റെ അടുത്ത സുഹൃത്തുമായ സ്വാസികയാണ് എത്തിയിരിക്കുന്നത്. ഇരുവരും ചേർന്നുള്ള സംഭാഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് നിരഞ്ജന്‍. നിരഞ്ജന്റെ കുടുംബ വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നത് താരത്തിന്റെ വ്ലോഗിലൂടെയാണ്. ഭാര്യയും മകനുമെല്ലാം ഒന്നിച്ചാണ് വ്ലോഗിൽ എത്താറുള്ളത്. 

പുതിയ വീഡിയോയിൽ നടിയും നിരഞ്ജന്റെ അടുത്ത സുഹൃത്തുമായ സ്വാസികയാണ് എത്തിയിരിക്കുന്നത്. ഇരുവരും ചേർന്നുള്ള സംഭാഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

തനിക്ക് ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്നത് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അതിഷ്ടമല്ലെന്നാണ് സോഷ്യല്‍മീഡിയ പറഞ്ഞത്. നമ്മൾ എങ്ങനെയായിരിക്കണം എന്ന് സോഷ്യൽ മീഡിയ തീരുമാനിക്കുന്ന അവസ്ഥയാനുള്ളതെന്ന് സ്വാസിക പറയുന്നു. 

'സെറ്റും മുണ്ടും ഉടുത്ത് ഈറന്‍മുടിയും തുളസിക്കതിരുമൊക്കെയായി ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ഭാര്യ. കേരളത്തിലെ ഒട്ടുമിക്ക പുരുഷന്‍മാര്‍ക്കും ഇഷ്ടമാണ് ഇത്. ഇഷ്ടപ്പെടാത്തവരുണ്ടാവും, അതെനിക്ക് നോക്കേണ്ട കാര്യമില്ല. അങ്ങനെയൊരു ആഗ്രഹം എനിക്ക് വന്നു എന്ന് വെച്ച് ഞാന്‍ കേരളത്തില്‍ ജീവിക്കാന്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നത്, സ്വാസിക പറയുന്നു. അതൊരാഗ്രഹമാണ്' എന്നാണ് ഇതിനോടുള്ള നിരഞ്ജന്റെ അഭിപ്രായം. 
 

Tags