"സ്വച്ഛന്ദമൃത്യു " മെയ് പതിനഞ്ചിന് പ്രദർശനത്തിനെത്തും

svachandamruthyu

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന  "സ്വച്ഛന്ദമൃത്യു " മെയ് പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു.ദയാവധം പ്രമേയമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയകുമാർ,കോട്ടയം സോമരാജ്, ഡോക്ടർ സൈനുദ്ദീൻ പട്ടാഴി,ഖുറേഷി ആലപ്പുഴ, അഷ്റഫ്,നജ്മൂദ്ദീൻ,ശ്രീകല ശ്യാം കുമാർ,മോളി കണ്ണമാലി,ശയന ചന്ദ്രൻ,അർച്ചന,ധന്യ തുടങ്ങിയവരും അഭിനയിക്കുന്നു.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ  ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു.സുധിൻലാൽ,നജ്മൂദ്ദീൻ,ഷാൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ജൊഫി തരകൻ,ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ഷിനോ ഷാബി. പ്രൊഡക്ഷൻ കൺട്രോളർ-ദീപു എസ് കുമാർ,കല-സാബു എം  രാമൻ, മേക്കപ്പ്-അശ്വതി, വസ്ത്രാലങ്കാരം-വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു കലഞ്ഞൂർ, സ്റ്റിൽസ്- ശ്യാം ജിത്തു, ഡിസൈൻ-സൂരജ് സുരൻ,വിതരണം-72 ഫിലിംസ്, ഇതിൻസ്. പി ആർ ഒ-എ എസ് ദിനേശ്.

Tags