അത്രസുഖകരമല്ല ...കുടുംബവുമായി സൂര്യ വേര്‍പിരിഞ്ഞോ?

തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതികളാണ് നടന്‍ സൂര്യയും ഭാര്യ ജ്യോതികയും.ഇപ്പോഴിതാ, താരം കുടുംബവുമായി തെറ്റിപ്പിരിഞ്ഞതായി വാർത്തകൾ പ്രചരിക്കുന്നു.സൂര്യയും അനിയന്‍ കാര്‍ത്തിയും പിതാവ് ശിവകുമാറും ഉള്‍പ്പെടുന്ന കുടുംബം ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്.
എന്നാല്‍, കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് ജീവിക്കാന്‍ സൂര്യ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കുടുംബവുമായി സൂര്യ അകലാന്‍ കാരണം ജ്യോതികയാണെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. മുതിര്‍ന്ന തമിഴ് നടന്‍ ബെയില്‍വന്‍ രംഗനാഥന്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ജ്യോതികയുമായുള്ള സൂര്യയുടെ വിവാഹത്തിന് പിതാവ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായാണ് വിവരം.
വിവാഹത്തിന് പിന്നാലെ ഇടവേള എടുത്തെങ്കിലും ജ്യോതിക വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ജ്യോതികയുടെ തിരിച്ചുവരവില്‍ ശിവകുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തില്‍ സൂര്യയും പിതാവും തമ്മില്‍ തര്‍ക്കമുണ്ടായെന്നുമെല്ലാം തമിഴകത്ത് ചില വാര്‍ത്തകള്‍ വന്നിരുന്നു.
തിരക്കുപിടിച്ച സിനിമ ജീവിതത്തിനിടയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിനാലാണ് സൂര്യയും ജ്യോതികയും മാറി താമസിക്കാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം.