സൂര്യയ്ക്കും നാനിയ്ക്കും ക്ലാഷുമായി അജിത്

Ajith
Ajith
തമിഴ് സിനിമയിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് അജിത്ത് . വിടാമുയർച്ചി ആരാധകരുടെ പ്രതീക്ഷ കാത്തില്ലെങ്കിലും ഗുഡ് ബാഡ് അഗ്ലി തമിഴകത്ത് ഹിറ്റായിരുന്നു. ഇപ്പോഴിതാ അജിത്തിന്റെ മറ്റൊരു സിനിമ കൂടെ തിയേറ്ററുകളിൽ എത്തുകയാണ്. 2014 ൽ ശിവയുടെ സംവിധാനത്തിൽ എത്തിയ വീരം എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. തമന്നയാണ് സിനിമയിൽ നായിക. സഹോദര സ്നേഹം പറഞ്ഞ ചിത്രം കോമഡി ഫാമിലി ചിത്രമായിരുന്നു. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റീ റിലീസ്.
tRootC1469263">
സൂര്യയുടെ റെട്രോയും, നാനിയുടെ ഹിറ്റ് 3 യ്ക്കുമൊപ്പം അജിത്തിന്റെ വീരവും തിയേറ്ററുകളിൽ ഒന്നിച്ചെത്തും. സിനിമയുടെ റീ റീലീസ് ട്രെയ്‌ലർ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അജിത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് സിനിമയുടെ റീ റിലീസ്. വാണിജ്യപരമായി വിജയൻ നേടിയ ചിത്രമായിരുന്നു വീരം. 45 കോടി ബജറ്റിൽ നിർമിച്ച ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്ന് 90 കോടിക്ക് പുറത്ത് ലാഭം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.തന്റെ രണ്ട് ചിത്രങ്ങളുടെ റിലീസിന് ശേഷം വീണ്ടും ബ്രേക്ക് എടുത്തിരിക്കുകയാണ് അജിത്ത്. ഒടുവിൽ റിലീസ്സായ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്ന് മികച്ച വിജയം നേടാനായിരുന്നു

Tags