മഞ്ജുവിന്റെ തീരുമാനങ്ങൾ കണ്ട് അത്ഭുതം; മനസ്സ് തുറന്ന് മധു വാര്യർ

madhu

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെയും ധീരമായ തീരുമാനങ്ങളെയും കുറിച്ച് സഹോദരനും നടനുമായ മധു വാര്യർ. മഞ്ജുവിന്റെ പക്വതയാർന്ന പെരുമാറ്റവും സ്വപ്നങ്ങൾ ഓരോന്നായി കീഴടക്കാനുള്ള ആവേശവും തന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു ചാനലിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സഹോദരിയെക്കുറിച്ചുള്ള തന്റെ അഭിമാനം മധു വാര്യർ പങ്കുവെച്ചത്.

tRootC1469263">

ധീരമായ തീരുമാനങ്ങൾ, അതിശയിപ്പിക്കുന്ന പക്വത “എന്റെ അനിയത്തിയാണോ ഇത് എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. എന്നെക്കാളും എത്രയോ പക്വതയുള്ള , ധീരമായ തീരുമാനങ്ങളാണ് അവൾ എടുക്കുന്നത്,” മധു വാര്യർ പറഞ്ഞു. പലപ്പോഴും പ്രതിസന്ധികളിൽ മഞ്ജു കാണിക്കുന്ന മനക്കരുത്ത് തന്നെ അമ്പരപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക എന്ന ലളിതമായ രീതിയാണ് മഞ്ജു പിന്തുടരുന്നതെന്നും അത് അവൾ പൂർണ്ണമായി ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൂർത്തിയായിക്കൊണ്ടിരിക്കുന്ന ബക്കറ്റ് ലിസ്റ്റ് ജീവിതത്തിൽ താൻ ആഗ്രഹിച്ച കാര്യങ്ങൾ ഓരോന്നായി നേടിയെടുക്കുന്ന മഞ്ജുവിന്റെ രീതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ഒരു ദിവസം പറയുന്നു എനിക്ക് ഡ്രൈവിംഗ് പഠിക്കണമെന്ന്. ഡ്രൈവിംഗ്, ബൈക്ക് റൈഡിംഗ്, നീന്തൽ എന്നിങ്ങനെ ഒരു ബക്കറ്റ് ലിസ്റ്റ് തന്നെ അവൾക്കുണ്ടായിരുന്നു. അതൊക്കെ ഓരോന്നായി അവൾ ചെയ്ത് തീർത്തു. ഇപ്പോൾ ബക്കറ്റ് ലിസ്റ്റ് കംപ്ലീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്,” മധു വാര്യർ അഭിമുഖത്തിൽ പറഞ്ഞു.

അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ എന്ന ചിത്രത്തിലൂടെ 13 വർഷങ്ങൾക്ക് ശേഷം മധു വാര്യർ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് മഞ്ജു വാര്യർ നേരിട്ട് വിളിച്ച് അഭിനന്ദിച്ച കാര്യവും അദ്ദേഹം അനുസ്മരിച്ചു. അനിയത്തി എന്നതിലുപരി ഒരു മികച്ച കലാകാരി എന്ന നിലയിൽ മഞ്ജു നൽകുന്ന അഭിപ്രായങ്ങൾ തനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags