'ചേട്ടനും അനിയനും തമ്മിൽ ലുക്കിന്റെ കാര്യത്തിൽ മത്സരം'; വൈറലായി സൂര്യ-കാർത്തി ചിത്രങ്ങൾ

'Brother and sister compete in terms of looks'; Suriya-Karthi pictures go viral
'Brother and sister compete in terms of looks'; Suriya-Karthi pictures go viral

 മോശം സിനിമകളിലൂടെയും ബോക്സ് ഓഫീസ് പരാജയങ്ങളിലൂടെയും കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല സൂര്യക്ക്. നടന്റേതായി അവസാനമിറങ്ങിയ റെട്രോയും കങ്കുവയും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. അതേസമയം, നടന്റെ ഓഫ് സ്ക്രീൻ ലുക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. ഇപ്പോഴിതാ സൂര്യയുടെയും അനിയൻ കാർത്തിയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.

tRootC1469263">


ചെന്നൈയിലെ സാന്തോം ചർച്ചിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാനായി സൂര്യയും കാർത്തിയും എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ചാര നിറത്തിലുള്ള കോട്ട് ധരിച്ച് സൂര്യ എത്തിയപ്പോൾ നീല നിറത്തിലുള്ള ഡ്രസ്സ് ധരിച്ചാണ് കാർത്തി എത്തിയത്. നിമിഷനേരങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ ഇരുതാരങ്ങളുടെയും ആരാധകർ ഏറ്റെടുത്തത്. 'ചേട്ടനും അനിയനും തമ്മിൽ ലുക്കിന്റെ കാര്യത്തിൽ മത്സരിക്കുകയാണ്', 'സ്റ്റൈലിഷ് സ്റ്റാർ സൂര്യ', എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ.


അതേസമയം, ആർജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ച് ഫൈറ്റ് സീനുകളും പഞ്ച് ഡയലോഗുകളോടും കൂടി എത്തിയ ടീസർ നിമിഷനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ടീസറിലെ സൂര്യയുടെ ഗെറ്റപ്പിനെയും ബാക് ഗ്രൗണ്ട് സ്ക്രോറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വൈറൽ ഹിറ്റുകൾക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ചിത്രം ജനുവരിയിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.


 

Tags