കറുപ്പ് ചിത്രത്തില്‍ സൂര്യയുടെ പ്രതിഫലം 45 കോടി ?

karuppu

നായികയായ തൃഷയ്ക്ക് 5 കോടിയും, സംവിധായകന്‍ ആര്‍ജെ ബാലാജിയ്ക്ക് 4 കോടിയുമാണ് പ്രതിഫലം.

സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'കറുപ്പ്'. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മുടങ്ങിയത് ആരാധകരെ ആകെ നിരാശയിലാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രതിഫലം ചര്‍ച്ചയാകുകയാണ്.

45 കോടിയാണ് സൂര്യ വാങ്ങിയ പ്രതിഫലം. നായികയായ തൃഷയ്ക്ക് 5 കോടിയും, സംവിധായകന്‍ ആര്‍ജെ ബാലാജിയ്ക്ക് 4 കോടിയുമാണ് പ്രതിഫലം. സഹതാരങ്ങളില്‍ ഇപ്പോള്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന കോമഡി താരമാണ് യോഗി ബാബു, 2 കോടിയാണ് യോഗിയുടെ പ്രതിഫലം. കറുപ്പ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഇന്ദ്രന്‍സിന് നല്‍കിയ പ്രതിഫലം 80 ലക്ഷം രൂപയാണ്. സ്വാസികയ്ക്ക് 40 ലക്ഷം രൂപയാണ്. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന ജോര്‍ജ് മറിയന്റെ പ്രതിഫലം 30 ലക്ഷം രൂപയാണ്.

Tags