ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച് സൂര്യയുടെ കറുപ്പ്

Suriya's Blackout shakes up the box office

 തിയേറ്റർ ഹിറ്റുകൾക്കായുള്ള നടിപ്പിൻ നായകൻ സൂര്യയുടെയും ആരാധകരുടെയും 13 വർഷത്തെ നീണ്ട കാത്തിരിപ്പിന് ‘കറുപ്പി’ലൂടെ ആവേശകരമായ അന്ത്യം. കൃത്യമായി പറഞ്ഞാൽ 4,697 ദിവസങ്ങൾക്ക് ശേഷമാണ് ഒരു സൂര്യ ചിത്രം ബോക്സ് ഓഫീസിനെ ഇളക്കിമറിക്കുന്നത്. റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങൾ പിന്നിടുമ്പോൾ 147 കോടിയിലധികം രൂപയുടെ ആഗോള കളക്ഷനുമായി ചിത്രം ജൈത്രയാത്ര തുടരുകയാണ്.

സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്ന ‘സിങ്കം 2’-ന്റെ റെക്കോർഡുകളാണ് ‘കറുപ്പ്’ വെറും നാല് ദിവസം കൊണ്ട് മറികടന്നത്. ബുക്ക് മൈ ഷോയിലൂടെ മാത്രം രണ്ട് മില്യണിലധികം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. കേരളത്തിലുൾപ്പെടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുൻപ് ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമാണ് ഇരുവരും കറുപ്പിൽ പ്രത്യക്ഷപ്പെടുന്നത്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ഈ മാസ് ആക്ഷൻ എന്റർടൈനർ പ്രേക്ഷകർക്ക് വലിയൊരു തിയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്. സായ് അഭ്യാങ്കറുടെ സംഗീതം ചിത്രത്തിന് വലിയ മുൻതൂക്കം നൽകുന്നു. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Tags