ഗജിനിയിലെ ലുക്കിൽ സൂര്യ 46


ബോക്സോഫീസിൽ സൂര്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധാകർ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കങ്കുവ പരാജയമായതും, പിന്നീട് പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ കാർത്തിക് സുബ്ബരാജിന്റെ റെട്രോയും നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചത്. വെട്രമാരൻ സൂര്യ പ്രൊജക്ട് ആയ വാടിവാസൽ ഡ്രോപ് ആയതായുള്ള റൂമറുകളും പ്രചരിക്കുന്നുണ്ട്.
tRootC1469263">നിരാശകൾക്കിടയിൽ ആരാധകർക്ക് സന്തോഷമാകുന്ന വാർത്തകളാണ് ഇപ്പോൾ എത്തുന്നത്. വെങ്കി അറ്റ്ലൂരിയുടെ കൂടെയാണ് ഇനി സൂര്യ 46 ചിത്രം ഒരുങ്ങുന്നത്. ലക്കി ഭാസ്കർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷമാണ് സൂര്യയോടൊപ്പം വെങ്കി അറ്റ്ലൂരി എത്തുന്നത്. ചിത്രത്തിലെ സൂര്യയുടെ ലുക്കും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം നിർമാതാവായ കലൈപുലി എസ് താനുവിന്റെ കുടുംബത്തിൽ നടന്ന ഒരു വിവാഹചങ്ങിനെത്തിയ സൂര്യയുടെ ചിത്രമാണ് വൈറലാകുന്നത്. ഗജനിയിലെ സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രത്തിന്റെ ലുക്കിലെത്തിയ നടന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അന്നും ഇന്നും സൂര്യയ്ക്ക് ഒരു മാറ്റവുമില്ലെന്നാണ് വീഡിയോക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്.