'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലെ ആദ്യ ഗാനം പുറത്ത്!!

Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha

രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സുരേശ ന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'ന്നാ താൻ കേസ് കൊട് ' എന്ന വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ഈ ചിത്രം വൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്.

നിലവിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ റീലീസ് ആയിട്ടുണ്ട്. ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്കാണ് അടുത്തിടെ സോണി മ്യൂസിക് സ്വന്തമാക്കിയത്. എട്ട് പാട്ടുകളാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലുള്ളത്.മെയ്‌ 16 ന് ചിത്രം തീയേറ്ററുകളിലെത്തും

'ചങ്കുരിച്ചാല് ' എന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വൈശാഖ് സുഗുണനാണ് വരികൾ ഒരുക്കിയിരിക്കുന്നത്. അലോഷി ആദംസ് ആണ് ഗായകൻ. പ്രണയദിനത്തിന്റെ തലേ ദിവസമെത്തിയ ട്രാക്ക് പ്രണയിച്ചു ചങ്ക് തകർന്നവർക്ക് വേണ്ടിയുള്ള ഒന്നാണ്. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്ന സവിശേഷത ചിത്രത്തിന് അവകാശപെടാനാകുന്ന ഒന്നാണ്. ഒരു വലിയ താര നിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിലെ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായിയാണ് ചാക്കോച്ചൻ ചിത്രത്തിലെത്തുന്നത്.

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, സബിൻ ഊരാളുക്കണ്ടി ചായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്,

മ്യൂസിക്: ഡോൺ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്,

സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: ഓൾഡ് മങ്ക് , കൊറിയോഗ്രാഫേഴ്‌സ്: ഡാൻസിങ് നിഞ്ച, കാവ്യ,അനഘ, റിഷ്ധാൻ, ഡിസ്ട്രിബ്യുഷൻ - ശ്രീ ഗോകുലം മൂവിസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് ,പി ആർ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ


 

Tags