‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഒടിടിയിലേക്ക്
തിയറ്റർ റിലീസിന് ശേഷം സിനിമാ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഒടുവിൽ ഒടിടിയിലേക്ക്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം മെയ് 19 മുതൽ സൈന പ്ലേ വഴി സ്ട്രീമിംഗ് ആരംഭിക്കും.
സൂപ്പർഹിറ്റ് ചിത്രം ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ ജനപ്രിയ കഥാപാത്രങ്ങളായ സുരേശനെയും സുമലതയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ സ്പിൻ-ഓഫ് ചിത്രമാണിത്. രാജേഷ് മാധവനും ചിത്ര നായരും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും സുപ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 2024 മെയ് 16-നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. തിയറ്ററുകളിൽ നിന്ന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങളും മേക്കിംഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണവും ഡോൺ വിൻസന്റ് സംഗീതവും നിർവ്വഹിച്ചു. വ്യത്യസ്തമായ ആഖ്യാനശൈലി കൊണ്ട് ശ്രദ്ധേയമായ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ മികച്ച പ്രതികരണം നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
.jpg)

