ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ്ഗോപി വക്കീൽ വേഷത്തിൽ ; ജാനകി vs സ്റ്റേറ്റ് ഓഫ് കേരളം ; മോഷൻ പോസ്റ്റർ പുറത്ത്

After Chintamani murder case, Suresh Gopi in the role of a lawyer; Janaki vs State of Kerala; Motion poster out
After Chintamani murder case, Suresh Gopi in the role of a lawyer; Janaki vs State of Kerala; Motion poster out

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനാകുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. സുരേഷ് ഗോപിക്കൊപ്പം അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ് തുടങ്ങി നീണ്ട താരനിരയും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലഭിനയിക്കുന്നു.

tRootC1469263">

ഏറെ ജന ശ്രദ്ധ നേടിയ ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ്ഗോപി വീണ്ടും വക്കീൽ കോട്ടിടുന്നു എന്നാണത് തന്നെയാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. ഒരു മിനുട്ട് 20 സെക്കൻഡ് ദൈർഘ്യമുള്ള മോഷൻ പോസ്റ്റർ വിഡിയോയിൽ സുരേഷ് ഗോപിയുടെ ശബ്ദ ശകലം ഉൾപ്പെടുത്തിയിട്ടുണ്ട്.

“എല്ലാ പൗരാവകാശങ്ങളും വ്യക്തമായി എഴുതിയിരിക്കുന്ന ഒരു ഭരണഘടന നമുക്കുണ്ട്. പക്ഷെ ഈ നാട്ടിലെ ഒരു പൗരന്റെ കയ്യിലും ഈ ഭരണഘടനയുടെ ഒരു കോപ്പിയുണ്ടാവില്ല സാർ. കാരണം ഇവിടുത്തെ അധികാര വർഗം അന്ന് മുതൽ ചോദ്യം ചെയ്യപ്പെടും. ജനങ്ങൾ അവരുടെ അവകാശങ്ങൾ തിരിച്ചറിയും, അത് നിഷേധിക്കപ്പെടുമ്പോൾ അവർക്ക് പ്രതീക്ഷയുണ്ടാകുക കോടതിയിൽ മാത്രമായിരിക്കും” എന്നാണ് ടീസറിൽ സുരേഷ്‌ ഗോപിയുടെ വാക്കുകൾ.

ഗിരീഷ് നാരായണൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം റെനെദീവാണ്. സംജിത്ത് മുഹമ്മദ് എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കോസ്മോസ് അസോസിയേഷൻസ് ആൻഡ് എന്റെർറ്റൈന്മെന്റ്സ് വിത്ത് കാർത്തിക്ക് ക്രിയേഷൻസിന്റെ ബാനറിൽ ജെ ഫനീദ്രകുമാറാണ്.

Tags