സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാലോകം

suresh gopi
suresh gopi

മമ്മൂട്ടിയും മോഹന്‍ലാലും താരത്തിനായി സോഷ്യല്‍ മീഡിയയില്‍ കുറിച്ച ആശംശകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാലോകം. മമ്മൂട്ടിയും മോഹന്‍ലാലും താരത്തിനായി സോഷ്യല്‍ മീഡിയയില്‍ കുറിച്ച ആശംശകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ജന്മദിനാശംസകള്‍ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വര്‍ഷം നിങ്ങള്‍ക്ക് ആശംസിക്കുന്നു എന്ന് മമ്മൂട്ടി പോസ്റ്റ് ചെയ്തപ്പോള്‍ ജന്മദിനാശംസകള്‍, പ്രിയപ്പെട്ട സുരേഷ് എന്നാണ് മോഹന്‍ലാല്‍ എഴുതിയത്. ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങള്‍ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വര്‍ഷവും നിങ്ങള്‍ക്ക് ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.

tRootC1469263">

Tags