“ഓരോ സീനിലും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു മജീഷ്യനാണ് രജനി സാർ” ; സുരാജ് വെഞ്ഞാറമൂട്
നെൽസൺ ദിലീപ്കുമാർ-രജനികാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജയിലർ’-ന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആവേശം പങ്കുവെച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്ന സുരാജ്, രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
tRootC1469263">“ജയിലർ 2 അടിപൊളിയായി വന്നിട്ടുണ്ട്. ഓരോ സീനിലും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു മജീഷ്യനാണ് രജനി സാർ,” എന്ന് സുരാജ് പറഞ്ഞു. ഒന്നാം ഭാഗത്തേക്കാൾ ഗംഭീരമായ ഒരു ദൃശ്യവിരുന്നായിരിക്കും രണ്ടാം ഭാഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിലെത്തും.
ആദ്യ ഭാഗത്തിലെന്നപോലെ വൻ താരനിരയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് മോഹൻലാൽ വീണ്ടും എത്തുന്നു എന്നതിനൊപ്പം സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ഒന്നാം ഭാഗത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച വിനായകന്റെ വർമ്മൻ എന്ന കഥാപാത്രവും രണ്ടാം ഭാഗത്തിലുണ്ടാകും. ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഷാരൂഖിന്റെ ഭാഗങ്ങൾ മാർച്ചിൽ ചിത്രീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണം അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
.jpg)


