'ആരാണീ പയ്യന്‍സ്..! പൃഥ്വിയുടെ കിടിലൻ സെൽഫിക്ക് സുപ്രിയയുടെ കമന്റ്
മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ ഫിറ്റ്നസിൽ എപ്പോഴും മുൻപന്തിയിലാണ്. പൃഥ്വി സമൂഹമാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്ന ചിത്രങ്ങളെല്ലാം വേറിട്ടതും പുതു തലമുറയെ ഏറെ ആകർഷിക്കുന്നതുമാണ്. താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
കാറിനുള്ളില്‍ നിന്നുമുള്ള ഒരു സിമ്പിള്‍ സെല്‍ഫിയാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. പോസ്റ്റിന് കമന്റുമായി താരത്തിന്റെ ഭാര്യ സുപ്രിയ മേനോനും എത്തി. ‘ആരാണീ പയ്യന്‍സ്’ എന്നാണ് സുപ്രിയ ചോദിച്ചത്. കണ്ണട വച്ച സ്മൈലിയാണ് ഈ കമന്റിന് മറുപടിയായി പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്.
അതേ സമയം, ടൊവിനോ തോമസ് നായകനായി തിയറ്ററുകളില്‍ എത്തിയ പുതിയ ചിത്രം പള്ളിച്ചട്ടമ്പിയിലെ പൃഥ്വിരാജിന്റെ അതിഥിവേഷം ശ്രദ്ധ നേടിയിരുന്നു.എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വാരാണസി ആണ് പൃഥ്വിരാജിന്റെ അണിയറയില്‍ പുരോഗമിക്കുന്ന പുതിയ ചിത്രം.
.jpg)

