നൂറ് കോടി വിട്ടൊരു കളിയില്ല ; ബിസിയാണ് ആരാധകരുടെ 'ഇളയ സൂപ്പർസ്റ്റാർ'


ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. തമിഴ്നാട്ടിൽ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെങ്കിലും സിനിമയുടെ തെലുങ്ക് പതിപ്പ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ചിത്രമിപ്പോൾ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്.
tRootC1469263">ഇപ്പോഴിതാ സൂപ്പർ സ്റ്റാറുകളെപോലും പിന്നിലാക്കിയിരിക്കുകയാണ് ധനുഷ്. 2028 വരെ ധനുഷിന് തിരക്ക് ഒഴിഞ്ഞു സമയം ഉണ്ടാകില്ല. 11 ചിത്രങ്ങളാണ് ധനുഷ് ഈ കാലയളവിൽ കമ്മിറ്റ് ചെയ്തിരിക്കുന്നത്. ധനുഷിന്റെ അടുത്ത സംവിധാനമാണ് ഇഡലി കഡൈ. നിത്യാ മേനോൻ നായികയാകുന്ന ഈ ചിത്രം ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് ചിത്രം തേരെ ഇഷ്‌ക് മേം ഫൈനൽ ഷെഡ്യൂൾ ആണെന്നാണ് റിപ്പോർട്ടുകൾ. വിഘ്‌നേശ് രാജ പ്രൊജക്റ്റ്, തമിഴരസൻ ചിത്രം, രാജ്‌കുമാർ പെരിയസ്വാമി സിനിമ, മാരി സെൽവൻ, വെട്രിമാരൻ, അബ്ദുൽ കലാം ബിയോപിക്, ഇളയരാജ ബിയോപിക്, എച്ച് വിനോദ് ചിത്രം തുടങ്ങി അടുത്ത മൂന്ന് വർഷത്തേക്ക് ധനുഷ് ബിസി ആണ്.

അതുമാത്രമല്ല, തുടർച്ചയായി നാലാമത്തെ 100 കോടി ചിത്രമാണ് ധനുഷ് കുബേരയിലൂടെ നേടിയത്. 2022ൽ പുറത്തിറങ്ങിയ തിരുച്ചിത്രമ്പലം, 2023ൽ റിലീസായ വാത്തി, 2024ൽ രായൻ എന്നിങ്ങനെയാണ് താരത്തിന്റെ മറ്റ് 100 കോടി ചിത്രങ്ങൾ. ഇതിനിടയിൽ വന്ന ക്യാപ്റ്റൻ മില്ലർ എന്ന ചിത്രം 85 കോടിയോളവും സ്വന്തമാക്കി. വ്യത്യസ്ത ഴോണറുകളിലൂടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. നയൻതാരയുടെ ഡോക്യുമെന്ററി വിവാദങ്ങൾ ധനുഷിൻറെ ബോക്സ് ഓഫീസ് പെർഫോമൻസിനെ ബാധിച്ചിട്ടില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഒരുകാലത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ഇൻഡസ്ട്രിയായിരുന്നു കോളിവുഡ്. എന്നാൽ സമീപകാലത്തായി സ്ഥിതി അത്ര അനുകൂലമല്ല. സൂപ്പർ സ്റ്റാർ ചിത്രങ്ങൾ പലതും മുടക്കുമുതൽ പോലും നേടാനാകാതെ തിയേറ്ററിൽ ഇഴയുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. അതിനിടയിൽ ചില ഹിറ്റുകൾ വന്നുപോയെങ്കിലും വലിയ പേര് നേടാൻ ആയിരുന്നില്ല. അവിടെയാണ് ധനുഷിന്റ ഈ വിജയം ആരാധകർ ആഘോഷിക്കുന്നത്